കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ നാലു പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്‌ത് ഹൈക്കോട തി. മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, മ ണികണ്ഠൻ, രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്‌തത്.
അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്ര തികളാണ് അപ്പീൽ നൽകിയത്. ഇവരുടെ അ ഞ്ച് വർഷത്തെ കഠിന തടവ് ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്.
കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ. പീതാംബരൻ, സജി സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ, ഗിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, സുബീഷ്, പത്താം പ്ര തി ടി. രഞ്ജിത്ത്, 15-ാം പ്രതി എ. സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ അടക്കം നാ ല് സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തട വും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി എ.പീതാംബരൻ ഉൾപ്പടെ 10 പ്ര തികൾക്കെതിരെ കൊലപാതകം, ഗൂഢാലോ ചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാ പം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റ ങ്ങളാണ് തെളിഞ്ഞത്.
പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക രായ ശരത്ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരി 17 നു കൊലപ്പെടുത്തിയ കേസി ലാണ് കോടതി ഇവരെ ശിക്ഷിച്ചത്.
Stay for 5 people including Kunhiraman and Vetholi.